ജി.എസ്​.ടി പ്രതിസന്ധി: ഇന്ന് വ്യാപാരി പണിമുടക്ക്

വലിയങ്ങാടിയിലെ കടകൾ പ്രവർത്തിക്കും കോഴിക്കോട്: ജി.എസ്.ടി അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടക്കും. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പാക്കിയ ജി.എസ്.ടി കച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പണിമുടക്കെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. പണിമുടക്കി​െൻറ ഭാഗമായി വ്യാപാരികൾ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തും. കോഴിക്കോട്ട് വ്യാപാരഭവനിൽനിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചിനുശേഷം 12ന് ഇൻകംടാക്സ് ഓഫിസിനു മുന്നിൽ ധർണയും നടക്കും. വ്യാപാരികളുടെ പണിമുടക്കിന് സിമൻറ് വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയനിരക്കിൽ നികുതി അടച്ച് സ്റ്റോക് ചെയ്ത പല സാധങ്ങൾക്കും ജി.എസ്.ടിയിൽ 18 ശതമാനത്തിൽ കൂടുതൽ നിരക്കാണുള്ളത്. ഇത്തരം സാധങ്ങൾ എം.ആർ.പി വിലയിൽ വിറ്റാൽ കനത്ത നഷ്ടം സഹിക്കേണ്ടിവരും. ജി.എസ്.ടി സുഗമമായി നടപ്പാക്കുന്നതിനും റിട്ടേൺ സമർപ്പിക്കുന്നതിനും മൂന്നു മാസം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാതെ ലീഗൽ മെേട്രാളജിയെയും വാണിജ്യനികുതി ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയാണ് പണിമുടക്ക്. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളുമടക്കം സൂചന പണിമുടക്കിൽ പങ്കെടുക്കുമെന്നും ടി. നസിറുദ്ദീൻ പറഞ്ഞു. എന്നാൽ, ഒരു വിഭാഗം വ്യാപാരികൾ സമരത്തിൽ പെങ്കടുക്കുന്നില്ല. വലിയങ്ങാടിയിലെ കടകൾ ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് കാലിക്കറ്റ് ഫുഡ്ഗ്രയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻറ് അസോസിയേഷൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.