കൂട്ടിലകപ്പെട്ട കോഴിവില; തികഞ്ഞ അനിശ്ചിതത്വം

കോഴിവിലയിൽ തികഞ്ഞ അനിശ്ചിതത്വം കോഴിക്കോട്: ജി.എസ്.ടി നിലവിൽ വന്നിട്ട് 10 ദിവസം കഴിയുേമ്പാൾ കോഴിക്കോെട്ട കോഴിവില അനിശ്ചിതത്വത്തിൽ തന്നെ. ധനമന്ത്രി പ്രഖ്യാപിച്ച 87 രൂപക്കൊന്നും ഒരു കിലോ കോഴി ഒരുനിലക്കും നൽകാനാവില്ലെന്ന് ആൾ കേരള ചിക്കൻ മർച്ചൻറ്സ് അസോസിയേഷനും കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനും തീർത്തു പറയുന്നു. വ്യാപാരികൾ കോഴിവിൽപന തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തുകയും ചെയ്തു. കേരളത്തിൽ അവശേഷിച്ച കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുകയും ചെയ്തതോടെ ഇനി എന്നു കോഴി കിട്ടുമെന്ന് ഒരു പിടിയുമില്ല. ആദ്യം സമരം തീരണം. പിന്നെ കോഴി വിലയിൽ സമവായത്തിലെത്തുകയും വേണം. 107 രൂപ തമിഴ്നാട്ടിൽ കൊടുക്കേണ്ടിവരുന്നതായി വ്യാപാരികൾ പറയുന്നു. ജി.എസ്.ടി വന്നതിനു ശേഷം തമിഴ്നാട്ടിൽ കോഴിവില കൂടിയതിനാൽ ധനമന്ത്രിയുടെ പ്രഖ്യാപനത്തെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നാണ് സംഘടനകളുടെ നിലപാട്. കേരളത്തിൽ ആവശ്യമായ കോഴിയുടെ 70 ശതമാനവും വരുന്നത് തമിഴ്നാട്ടിൽനിന്നാണ്. അവർ വിലവർധിപ്പിച്ചാൽ തങ്ങൾ നിസ്സഹായരാണെന്ന് സംഘടനകളും പറയുന്നു. ബുധനാഴ്ചത്തെ ചർച്ചയിലാണ് ഇനിയുള്ള പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.