വടകര: മുടപ്പിലാവിൽ യുവകലാസമിതിയുടെ ആഭിമുഖ്യത്തിൽ സൈബർ ബോധവത്കരണ ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. 'സൈബർ രംഗത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവ് തെയ്യം കലാകാരൻ കെ.പി. ചെറിയേക്കനെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പി.പി. മനോജൻ, കെ. ശ്രീജൻ, എം.കെ. പ്രമോദ്, കെ. സുധീർ ബാബു, ദേവദാസ് വായേരി, വി. സുരേഷ് ബാബു, വി. രാഗേഷ് എന്നിവർ സംസാരിച്ചു. kzvtk03 മുടപ്പിലാവിൽ യുവകലാസമിതി നടത്തിയ അനുമോദന സദസ്സ് മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്യുന്നു ...................... kz6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.