കുറ്റ്യാടിയിൽ പ്ലാസ്​റ്റിക് ശേഖരണം തുടങ്ങി

കുറ്റ്യാടി: ക്ലീൻ കുറ്റ്യാടിയുടെ ഭാഗമായി കടകളിൽനിന്ന് പ്ലാസ്റ്റിക് സഞ്ചികൾ ശേഖരിച്ചുതുടങ്ങി. അമ്പത് മൈേക്രാണിൽ കൂടുതൽ കനമുള്ളതും വൃത്തിയാക്കിവെച്ചതുമായ സഞ്ചികളാണ് പഞ്ചായത്ത് കയറ്റിയയക്കാനായി ശേഖരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെംബർ ഇ.കെ. നാണു അധ്യക്ഷത വഹിച്ചു. മെംബർ വി.പി. മൊയ്തു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ഒ.വി. അബ്ദുൽ ലത്തീഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് സി.എച്ച്. ശരീഫ് എന്നിവർ സംസാരിച്ചു. photo foto KTD 1 കുറ്റ്യാടിയിൽ കടകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ..................... kz8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.