റേഷന്‍ കാര്‍ഡില്‍ എട്ടു വയസ്സുകാരിക്ക് മാസവരുമാനം 2500 രൂപ

എകരൂൽ: പുതുക്കിയ റേഷന്‍ കാര്‍ഡില്‍ എട്ടുവയസ്സുകാരിയായ വിദ്യാർഥിനിക്ക് മാസ വരുമാനം 2500 രൂപ. താമരശ്ശേരി താലൂക്ക് ഉണ്ണികുളം ഇയ്യാട് പറയങ്ങോട്ട് ജസ്നയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് മകള്‍ ലദീദ യാസ്മി‍​െൻറ പേരിനു നേരെ 2500 രൂപ മാസ വരുമാനം ചേര്‍ത്തത്. ഇയ്യാട് കുന്നുംപുറത്ത് ജാനകിയുടെ പേരിലുള്ള കാര്‍ഡില്‍ ഒമ്പത് വയസ്സുകാരനായ ചെറുമകന്‍ അജിന്‍ ശങ്കറിന് 5000 രൂപയാണ് റേഷന്‍ കാര്‍ഡിൽ മാസ വരുമാനം നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.