ഹമീദ് മാസ്​റ്ററുടെ വിയോഗം: - മടവൂരിന് നഷ്​ടമായത് ബഹുമുഖ പ്രതിഭയെ

കൊടുവള്ളി: മടവൂരിലെ മുട്ടാഞ്ചേരിയിൽ മരിച്ച പി.കെ. ഹമീദ് മാസ്റ്ററുടെ വിയോഗംമൂലം നാടിന് നഷ്ടമായത് ബഹുമുഖ പ്രതിഭയെ. പിന്നാക്ക പ്രദേശമായ മടവൂരിലെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിസ്തുല സംഭാവനകളർപ്പിച്ച നിശ്ശബ്ദ സേവകനായിരുന്നു അദ്ദേഹം. കുറി നടത്തി മുട്ടാഞ്ചേരി പൊതുജന വായനശാല ആരംഭിച്ചതും സ്വന്തമായി വായനശാലക്ക് സ്ഥലം വാങ്ങിയതും ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. തുടർ പഠനത്തിന് മാർഗ നിർദേശം നൽകാൻ ആരുമില്ലാതിരുന്ന കാലത്ത് സാധാരണക്കാരായ വിദ്യാർഥികൾക്ക് എന്നും വഴികാട്ടിയായിരുന്ന അദ്ദേഹം പലരെയും സർക്കാർ ജോലിയിലേക്കും ഉന്നത കോഴ്സുകളിലേക്കും കൈപിടിച്ചുയർത്തി. മുട്ടാഞ്ചേരിയിൽ നടന്ന അനുശോചന യോഗത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.സി. റിയാസ് ഖാൻ, ടി. അലിയ്യ് മാസ്റ്റർ, പി. കോരപ്പൻ മാസ്റ്റർ, കെ.പി. മുഹമ്മദൻസ്, ചോലക്കര മുഹമ്മദ് മാസ്റ്റർ, കെ. കുഞ്ഞാമു, ടി.കെ. പുരുഷോത്തമൻ, കെ. ഉമ്മർ മാസ്റ്റർ, പ്രഫ. പി.കെ. ഹംസ, ഡോ. മുഹ്സിൻ, അബ്ദുല്ല മാസ്റ്റർ, കെ.കെ. അസീസ് എന്നിവർ സംസാരിച്ചു. പി.കെ.ഇ. ചന്ദ്രൻ സ്വാഗതവും ഒ.കെ. ഇസ്മായിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.