കോഴിക്കോട്: നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ അദ്ദേഹത്തെ ന്യായീകരിച്ച താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് യുവജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ ആവശ്യപ്പെട്ടു. താരസംഘടന അമ്മ എന്ന പേര് ഉപയോഗിക്കുന്നത് മുഴുവൻ അമ്മമാർക്കും അപമാനമായിരിക്കുന്നു. ഇരയെ വിട്ട് പ്രതിയെ സഹായിച്ച അമ്മക്ക്്് അനുയോജ്യമായ പേര് ചിറ്റമ്മയെന്നാണ്. ദിലീപിനെ പരസ്യമായി ന്യായീകരിച്ച ജനപ്രതിനിധികൾകൂടിയായ ഇന്നസെൻറും മുകേഷും ഗണേശനും രാജിവെക്കണം. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറികടന്ന് ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആർജവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുെവന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻവിധിക്കേറ്റ തിരിച്ചടി -എൻ. വേണു കോഴിക്കോട്: കേരളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ പ്രാഥമിക ഘട്ടത്തിൽതന്നെ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം താരരാജാക്കന്മാരെ സംരക്ഷിക്കാൻവേണ്ടിയുള്ളതായിരുന്നെന്ന് വ്യക്തമായതായി ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണസംഘത്തിെൻറ ചിറകരിഞ്ഞ് സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയുടെ വാദം ദിലീപിെൻറ അറസ്റ്റോടെ പൊളിഞ്ഞിരിക്കുകയാണ്. കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ഉന്നത ഇടപെടലുകളുണ്ടായിട്ടും സത്യം കണ്ടെത്താനും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. ക്വട്ടേഷൻ മാഫിയ സംഘങ്ങളുടെ തണലിൽ ചലച്ചിത്രലോകത്തെ അടക്കിവാഴുന്ന മാഫിയാതമ്പുരാക്കന്മാർക്കെതിരെ ജനകീയ പ്രതിഷേധമുയരണമെന്നും എൻ. വേണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.