മലബാറിെൻറ വിനോദസഞ്ചാര വികസനത്തിന് ഉൗന്നൽ നൽകും -മന്ത്രി കടകംപള്ളി മലബാറിെൻറ വിനോദസഞ്ചാര വികസനത്തിന് ഉൗന്നൽ നൽകും -മന്ത്രി കടകംപള്ളി കോഴിക്കോട്: കോവളവും മൂന്നാറും മാത്രമല്ല കേരളമെന്ന് വിനോദസഞ്ചാരികൾക്ക് കാണിച്ചുകൊടുക്കുംവിധം മലബാറിെൻറ ടൂറിസം വികസനത്തിന് ഉൗന്നൽ നൽകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിെൻറ ആഭിമുഖ്യത്തില്‍ 'കോഴിക്കോടിെൻറ വിനോദസഞ്ചാര വികസനസാധ്യതകള്‍' എന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിെൻറ ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും വിനോദസഞ്ചാരികൾക്കായി വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെത്തുന്ന വിദേശ സഞ്ചാരികളിൽ ഒരു ശതമാനംപോലും മലബാറിൽ എത്തുന്നില്ല. കേരള ടൂറിസം കൊച്ചിയിലും ആലപ്പുഴയിലും ഒതുങ്ങുന്ന രീതിയിലാണ് നാളിതുവരെയായി പദ്ധതികൾ നടപ്പിലാക്കിയത്. എന്നാൽ, മലബാറിെൻറ ടൂറിസം വികസനത്തിന് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ ഇത്തവണ നൽകുന്നത്. ചെറുതും വലുതുമായ ഇരുപതോളം പദ്ധതികൾ മലബാറിൽ ആരംഭിച്ചുകഴിഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ നദികൾ കേന്ദ്രീകരിച്ച് 300 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതി കോഴിക്കോട് ജില്ലക്കുകൂടി പ്രയോജനം ചെയ്യുന്നതാണ്. കരകൗശല പാരമ്പര്യത്തെ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിെൻറ രണ്ടാംഘട്ട വികസനവും ആരംഭിച്ചുകഴിഞ്ഞു -മന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.കെ. വിജയൻ, പുരുഷൻ കടലുണ്ടി, ചരിത്രഗവേഷകരായ എം.ജി.എസ്. നാരായണൻ, എം.ആർ. രാഘവ വാര്യർ, ടൂറിസം ജോ. ഡയറക്ടർ സി.എൻ. അനിത കുമാരി, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, വടകര മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ, രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാടിയിൽ ബാലകൃഷ്ണൻ, ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റാബി, പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ പി. കുൽസു ടീച്ചർ, കോർപറേഷൻ കൗൺസിലർമാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ മാസ്റ്റർ, ഡി.ടി.പി.സി കൗൺസിലർ മുസാഫിർ അഹമ്മദ്, സജീഷ് തുടങ്ങിയവർ പങ്കെടുത്തു. pk01 കോഴിക്കോടിെൻറ വിനോദസഞ്ചാര വികസന സാധ്യതകൾ ഏകദിന സെമിനാർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ല കലക്ടർ യു.വി. ജോസ്, എം.ആർ. രാഘവ വാര്യർ, എം.ജി.എസ്. നാരായണൻ, എം.എൽ.എമാരായ എ. പ്രദീപ്കുമാർ, ഇ.കെ. വിജയൻ, പുരുഷൻ കടലുണ്ടി എന്നിവർ വേദിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.