റെയിൽവേ സ്റ്റേഷനും അനുബന്ധ ഭൂമിയും വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് :

റെയിൽവേ സ്റ്റേഷനും അനുബന്ധ ഭൂമിയും വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കണം കോഴിക്കോട്: റെയിൽവേ സ്റ്റേഷനും 4.38 ഏക്കർ അനുബന്ധ ഭൂമിയും വിൽക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട്, -വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി കൈമാറ്റം റെയിൽവേ സ്റ്റേഷ​െൻറ ഭാവിവികസനം അസാധ്യമാക്കും. സ്വകാര്യവത്കരണം യാത്രക്കാർക്കുള്ള സേവനങ്ങൾ ചെലവേറിയതാക്കും. റെയിൽവേ സ്റ്റേഷൻ പൊതുമേഖലയിൽ നിലനിർത്തി വികസിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എൽ.െഎ.സി കോഴിക്കോട് ഡിവിഷനൽ ഓഫിസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ ജോയൻറ് സെക്രട്ടറി പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ജെ. ശ്രീരാം റിപ്പോർട്ട് അവതരിപ്പിച്ചു. സി. അച്യുതൻ, കെ.കെ.സി. പിള്ള, ഐ.കെ. ബിജു, എൻ.പി. കാസ്മി, ടി. ബിന്ദു എന്നിവർ സംസാരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.