ചരിത്രപുരുഷന്മാർ വിസ്മരിക്കപ്പെടുന്നത് സാമൂഹിക ദുരന്തം: എം.പി. അബ്​ദുസ്സമദ് സമദാനി

ചരിത്രപുരുഷന്മാരെ തിരസ്കരിക്കുന്നത് സാമൂഹിക ദുരന്തം -സമദാനി ഫറോക്ക്: ചരിത്രത്തോടും ഓർമകളോടും ആധുനിക സമൂഹം വെച്ചുപുലർത്തുന്ന തിരസ്കരണ മനോഭാവം ഭീകരമായ സാമൂഹിക ദുരന്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എം.പി അബ്ദുസ്സമദ് സമദാനി. റൗദത്തുൽ ഉലൂം അസോസിയേഷ​െൻറയും അറബിക്കോളജി​െൻറയും പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച 'തലമുറകളുടെ സംഗമം (റോസ മീറ്റ്)' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലന അബുസ്സബാഹ് അൽഅസ്ഹരി റൗദത്തുൽ ഉലൂമെന്ന നവോത്ഥാന ചിന്തയിലൂടെ സൃഷ്ടിച്ചെടുത്ത എഴുപത്തഞ്ച് വർഷത്തെ ചരിത്രം വിസ്മരിച്ചകൂടാത്തതാണെന്നും, അബുസ്സബാഹിനെപ്പോലുള്ള ധിഷണാശാലികളുടെ ഓർമപ്പെടുത്തലുകൾ കേരളീയ പരിസരത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നവീന ചിന്തകളിലൂടെ ഒരുകൂട്ടം ശിഷ്യന്മാരെ സൃഷ്ടിച്ചെടുത്ത് സമൂഹത്തിന് ദിശാബോധം നൽകിയ യഥാർഥ നേതാവായിരുന്നു അബുസ്സബാഹെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'റോസ' പ്രസിഡൻറ് പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. പി.കെ. അഹ്‌മദ് 'റോസ ബിൽഡിങ് പ്രൊജക്ട്' ഉദ്ഘാടനം ചെയ്തു. അബുസ്സബാഹ് അൽഅസ്ഹരി അനുസ്മരണ പ്രഭാഷണം മുഹമ്മദ് അഹ്‌മദ് ഫാറൂഖി നിർവഹിച്ചു. അലീഗഢ് മലപ്പുറം സ​െൻറർ ഡയറക്ടർ ഡോ. കെ.എം. അബ്ദുറശീദ്, കോളജ് സെക്രട്ടറി എസ്. മുഹമ്മദ് യൂനുസ്, മാനേജർ എൻ.കെ. മുഹമ്മദലി, പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖി, എ. അബ്ദുൽ ഹമീദ് മദീനി, ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി, ഡോ. വീരാൻ മുഹ്‌യുദ്ദീൻ, കെ.കെ. മൊഹ്‌യുദ്ദീൻ ഫാറൂഖി, ഡോ. ടി.വി. കോയക്കുട്ടി ഫാറൂഖി, പ്രൊഫ. എം. ഷാജഹാൻ ഫാറൂഖി, റോസ ജില്ലാ ഭാരവാഹികളായ പോക്കർ ഫാറൂഖി, നൗഷാദ് എടക്കര, അബൂബക്കർ ഫാറൂഖി നന്മണ്ട, പി.കെ. അബ്ദുൽ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു. സംഗമത്തി​െൻറ ഭാഗമായി ഡോക്ടറേറ്റ് നേടിയ 'റോസ' അംഗങ്ങളായ ഡോ. വി.എം. അബ്ദുൽ അസീസ്, ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി, ഡോ. കെ. ഹംസ, ഡോ. സി. യൂനുസ് സലീം, ഡോ. അബ്ദുൽ വഹാബ് എന്നിവരെയും ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച പൂർവ വിദ്യാർഥിയായ അശ്ഹം സലീൽ, ജെ.ആർ.എഫിന് അർഹത നേടിയ ഷറഫുദ്ദീൻ എന്നിവരെയും ആദരിച്ചു. photo: ferok1.jpg ഫറോക്ക് റൗദത്തുൽ ഉലൂം അറബിക്കോളജ് പൂർവ വിദ്യാർഥി സംഗമം റോസ മീറ്റ്- 2017 അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.