മൃതദേഹം കൊണ്ടുവരുമ്പോൾ മുൻകൂർ അനുമതി: ഉത്തരവ് പിൻവലിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ വിമാനത്താവളത്തിലെത്തുന്നതിന് 48 മണിക്കൂർ മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വ്യോമയാന മന്ത്രി പി. അശോക് ഗജപതി രാജു എന്നിവർക്ക് ഫാക്സ് അയച്ചു. ജീവിതത്തിെൻറ ഭൂരിഭാഗവും പ്രവാസജീവിതം നയിച്ച് ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ എത്രയുംപെെട്ടന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ മുൻകൂർ ലഭിക്കുക അസാധ്യമാകയാൽ പാവപ്പെട്ട പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉടൻ പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.