സ്ത്രീകൾക്ക് സംവരണത്തിന് അതീതമായ പരിഗണന ലഭിക്കണം -സി.കെ. ജാനു കോഴിക്കോട്: സംവരണം എന്ന ചങ്ങലക്കുള്ളിൽ സ്ത്രീകളെ പൂട്ടിയിടരുതെന്നും സംവരണത്തിനും അതീതമായ പരിഗണന സ്ത്രീസമൂഹത്തിന് ലഭിക്കണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. കേരള സാംബവർ സൊസൈറ്റി വനിത സമാജം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന വനിത പ്രസിഡൻറ് ഭാനുമതി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് എം.വി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ, വനിത പ്രസിഡൻറ് പി. സുജാത, സി. സിന്ധു, കെ. ഇന്ദിര, സുഷമ അശോക്, രോഹിണി ബാബു എന്നിവർ സംസാരിച്ചു. photo: c.k.janu1, c.k.janu2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.