ഓണം സുഭിക്ഷമാക്കാൻ 3,500 ഓണച്ചന്തകൾ

ഓണം സുഭിക്ഷമാക്കാൻ 3,500 ഓണച്ചന്തകൾ കോഴിക്കോട്: ഇൗ ഓണം സുഭിക്ഷമാക്കാൻ കേരളത്തിൽ 3,500 ഓണച്ചന്തകൾ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തുടങ്ങാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്. ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണച്ചന്തകൾക്കായി കേരള സർക്കാർ 150 കോടി അനുവദിച്ചിട്ടുണ്ട്. ഡി.ബി.ഇ.എഫ് ജില്ല പ്രസിഡൻറ് കെ.പി. അജയകുമാർ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സ്ഥാപക നേതാക്കളെയും വിരമിച്ച ജീവനക്കാരെയും ആദരിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ മക്കൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഡി.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ബി. പത്മകുമാർ, സംസ്ഥാന ട്രഷറർ പി.വി. ജയദേവ്, ബെഫി ജില്ല പ്രസിഡൻറ് എം. രാജു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചക്കു ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫാഷിസത്തി​െൻറ സാംസ്കാരിക അധിനിവേശം എന്ന വിഷയത്തിൽ ഫിലിം സൊസൈറ്റി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയും പു.ക.സ സംസ്ഥാന സെക്രട്ടറിയുമായ വി.കെ. ജോസഫ് മുഖ്യ പ്രഭാഷണവും സുനിൽ കെ. ഫൈസലി​െൻറ പുസ്തകം 'ഇളം പച്ച'യുടെ പ്രകാശനവും നടത്തി. കെ.സി. നാരായണൻ പുസ്തകം ഏറ്റു വാങ്ങി. സംവിധായകൻ പ്രതാപ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി കെ.ടി. അനിൽകുമാർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഒ. സന്തോഷ് ബാബു നന്ദിയും പറഞ്ഞു. ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ രജത ജൂബിലി ആഘോഷം കൺസ്യൂമർ ഫെഡ് ചെയർമാൻ വി.കെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.