ധനസഹായം നൽകി

തിരുവള്ളൂർ: പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങളായ പുതിയോട്ടിൽ വിസ്മയ, സൻമയ എന്നിവരുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി കെ. രാജു വീട്ടിലെത്തി വിതരണം ചെയ്തു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽനിന്ന് എട്ടു ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപയുമാണ് നൽകിയത്. കുട്ടികളുടെ മാതാപിതാക്കളായ ശശിയും സുമയും ധനസഹായം ഏറ്റുവാങ്ങി. വടകര തഹസിൽദാർ കെ.കെ. രവീന്ദ്രൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി, വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം കുണ്ടാറ്റിൽ മൊയ്തു, സി.പി.ഐ ജില്ല അസി. സെക്രട്ടറി എം. നാരായണൻ, ജില്ല എക്സി. അംഗം പി. സുരേഷ് ബാബു, എം.സി. േപ്രമചന്ദ്രൻ, വി.കെ. കുട്ടി, കെ.കെ. കുമാരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.