നന്തിബസാർ: വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ശനിയാഴ്ച പോളിങ് ബൂത്തിലെത്തിയവർ നിരാശരായി. എല്ലാ രേഖകളുമായി ബി.എൽ.ഒമാരെ സമീപിച്ചപ്പോൾ അക്ഷയ സെൻററിൽ പോയി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനായിരുന്നു നിർദേശം. 18 വയസ്സ്പൂർത്തിയായവർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ബൂത്ത് ലെവൽ ഒാഫിസർമാർ സൗകര്യം ചെയ്തുകൊടുക്കുമെന്ന ഇലക്ഷൻ കമീഷെൻറ അറിയിപ്പിനെ തുടന്നാണ് പലരും ബൂത്തുകളിലെത്തിയത്. സംസ്ഥാന ഇലക്ഷൻ കമീഷെൻറ സൈറ്റിൽ നേരത്തേ അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട രേഖകളൊന്നും അപ്പോൾ ഹാജരാേക്കണ്ടതില്ലായിരുന്നു. എന്നാൽ, കേന്ദ്ര ഇലക്ഷൻ കമീഷെൻറ സൈറ്റിലൂടെ ഇപ്പോൾ അപേക്ഷ സമർപ്പിക്കുേമ്പാൾ ആ സമയത്തുതന്നെ കളർ ഫോട്ടോയടക്കം എല്ലാ രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനാലാണ് അക്ഷയ സെൻററുകൾ മുഖേന അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചതെന്ന് ബി.എൽ.ഒമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.