കഞ്ചാവുമായി ഇതര സംസ്​ഥാന തൊഴിലാളികൾ പിടിയിൽ

കുറ്റ്യാടി: ടൗണിൽ കഞ്ചാവ് പൊതികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ശനിയാഴ്ച വൈകീട്ട് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. ഇവരിൽനിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ താമസ സ്ഥലവും കൂട്ടുകാരെയും പരിശോധിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. യാത്രക്കാരുടെ വേഷത്തിലും മറ്റുമായി കഞ്ചാവ് വിതരണം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ടൗണിൽ പ്രവർത്തിക്കുന്നുണ്ടെത്ര. നാട്ടുകാരായ ചില വിൽപനക്കാർക്ക് ഇവരാണ് എത്തിച്ചു കൊടുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സുഗന്ധ മുറുക്കാൻ വിൽപനക്ക് മറവിൽ നിരോധിത പാൻപരാഗ് ഉൽപന്നങ്ങൾ വിൽക്കുന്നവരും ഉള്ളതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.