മുസ്​്​ലിം സ്​ത്രീകൾക്കെതിരെയുള്ള വർഗീയ പ്രസ്​താവന അപലപനീയം: ജി.ഐ.ഒ കേരള

mst....... മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള വർഗീയ പ്രസ്താവന അപലപനീയം -ജി.ഐ.ഒ കേരള കോഴിക്കോട്: മുസ്ലിം പെൺകുട്ടികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ രാധാകൃഷ്ണപിള്ളക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഫാഷിസത്തി​െൻറ വർഗീയ പ്രസ്താവനകൾ ഇത്തരത്തിൽ മുസ്ലിം സ്ത്രീകൾക്കെതിരെ നടത്തപ്പെടുന്നു എന്നത് ആശങ്കജനകവും അപമാനകരവും പ്രതിഷേധാർഹവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സെക്രേട്ടറിയറ്റ് കൂട്ടിച്ചേർത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.