40 പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു കോഴിക്കോട്: ജില്ലയിൽ ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 40 ഡെങ്കിപ്പനി കേസുകൾ. 77 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ വർഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 520ഉം സംശയിക്കുന്നവരുടെ എണ്ണം 4389ഉം ആയി. ഒരാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് 1761 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകളുമായി ആർ.എസ്.പി -ലെനിനിസ്റ്റ് കോഴിക്കോട്: സ്വകാര്യ ചികിത്സ സ്ഥാപനങ്ങൾ രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി-ലെനിനിസ്റ്റ് പാർട്ടി ആരോഗ്യമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഡോ. ഖദീജ മുംതാസ് െഹഡ് പോസ്റ്റ്് ഒാഫിസിൽ ആദ്യ കത്ത് പോസ്റ്റ് ചെയ്തുകൊണ്ട് നിർവഹിച്ചു. സ്വകാര്യ ആശുപത്രികളുടെ മേൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ജോർജ് െസബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബെന്നി ചെറിയാൻ, എം. സതീഷ്കുമാർ, ടി. ഇബ്രാഹിം, മേഴ്സി വർക്കി, എബൻസർ റോബർട്ട് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.