കൊടിയത്തൂർ: നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് -വാഹനത്തിലുണ്ടായിരുന്ന കൊടിയത്തൂർ കാരക്കുറ്റി മുഹമ്മദ് ഷാഹിദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കക്കാട്-കൊടിയത്തൂർ അതിർത്തിയിൽ കോട്ടമുഴി പാലത്തിനു സമീപമായിരുന്നു അപകടം. റോഡിെൻറ കൈവരി പെട്ടെന്ന് അടർന്നതിനാൽ കാർ ഇരുവഴിത്തിപ്പുഴയിൽ പതിക്കുകയായിരുന്നു. കുന്ദമംഗലത്ത് ബന്ധുവീട്ടിൽനിന്ന് വിവാഹ ചടങ്ങിൽ പങ്കെടുത്ത് കൊടിയത്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. െക്രയിൻ ഉപയോഗിച്ചാണ് പുഴയിൽനിന്ന് കാർ ഉയർത്തിയെടുത്തത്. photo: Kdr 2 കോട്ടമുഴി പാലത്തിനടുത്ത് പുഴയിലേക്ക് മറിഞ്ഞ കാർ െക്രയിൻ ഉപയോഗിയിച്ച് ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.