കേരളീയൻ ആ പേരുനൽകിയത് പേരിനൊപ്പമുള്ള ജാതിവാൽ ഇല്ലാതാക്കാൻ -മന്ത്രി രാജു photo ab കേരളീയൻ ആ പേരുനൽകിയത് പേരിനൊപ്പമുള്ള ജാതിവാൽ ഇല്ലാതാക്കാൻ -മന്ത്രി രാജു കോഴിക്കോട്: പേരിനൊപ്പമുള്ള ജാതിവാൽ ഇല്ലാതാക്കാനായിരുന്നു തെൻറ പേര് കേരളീയനാണെന്ന് കെ.എ. കേരളീയൻ പ്രഖ്യാപിച്ചതെന്ന് വനംമന്ത്രി കെ. രാജു. കേരളീയൻസ്മാരകസമിതിയുടെ നേതൃത്വത്തിൽ കെ.എ. കേരളീയൻ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ നിസ്വാർഥവും മാതൃകപരവുമായിരുന്നു. മലബാറുകാർക്ക് അദ്ദേഹത്തെ മറക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിെൻറ സാമൂഹികമാറ്റത്തിൽ പ്രഥമ സർക്കാറിെൻറ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സുതാര്യമായ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ മതിപ്പ് നേടുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് സി.പി.ഐ അസി.സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു. സാമൂഹികപരമായ നടപടികളിൽ സർക്കാറിെൻറ ഗ്രാഫ് ഉയരുന്നുണ്ടോ എന്നത് സംശയകരമാണ്. ഉയരുന്നുണ്ടെങ്കിൽ അത് നല്ലതാണ്, ഗ്രാഫ് താഴുന്ന കാര്യങ്ങൾ സർക്കാർ ചെയ്യരുത്. 57ലെ സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നു. അതുകൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടിെൻറ എണ്ണം കൂട്ടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സത്യൻ മൊകേരി അനുസ്മരണപ്രഭാഷണം നടത്തി. ഡോ.കെ.െക.എൻ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം രവിരാമൻ, മുൻ പി.എസ്.സി അംഗം യു.സുരേഷ്, വി. ചാമുണ്ണി, പ്രഫ.ഇ. ഇസ്മാഇൗൽ, ടി.വി ബാലൻ, കെ.ജി. പങ്കജാക്ഷൻ, ഐ.വി. ശശാങ്കൻ എന്നിവർ സംസാരിച്ചു. പി. ബാലകൃഷ്ണൻ നായർ സ്വാഗതവും അഹമ്മദ്കുട്ടി കുന്നത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.