അക്ഷരോത്സവവും പുസ്​തക പ്രകാശനവും

അക്ഷരോത്സവവും പുസ്തക പ്രകാശനവും പടം കോഴിക്കോട്: പ്രവാസി എഴുത്തുകാരുടെ സാഹിത്യ കൂട്ടായ്മയായ അക്ഷരമുദ്രയുടെ അക്ഷരോത്സവവും പുസ്തക പ്രകാശനവും ഡോ. എം.എൻ. കാരശേരി ഉദ്ഘാടനം ചെയ്തു. വിഭീഷ് തിക്കോടി അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയായി. വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരനെയും യു.എ. ഖാദറിനെയും ആദരിച്ചു. 'എഴുത്തും ജീവിതവും' എന്ന സെമിനാറിൽ കൽപറ്റ നാരായണൻ വിഷയം അവതരിപ്പിച്ചു. ആര്യ ഗോപി സംസാരിച്ചു. 'കഥയുടെ വർത്തമാനം' എന്ന വിഷയം എൻ. പ്രഭാകരനും 'കവിതയും വായനയും' എന്ന വിഷയം കെ.വി. സജിയും അവതരിപ്പിച്ചു. ഡോ. ശ്രീലതവർമ അധ്യക്ഷയായി. കാവ്യവേളയിൽ വീരാൻകുട്ടി, സോമൻ കടലൂർ, കെ.ആർ. ടോണി എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനവും പുരസ്കാര സമർപ്പണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.