കെ.വി. മോഹനന്‍ മാര്‍ക്കറ്റിങ്​ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍

കൽപറ്റ: മാര്‍ക്കറ്റിങ് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാനായി മാനന്തവാടി സ്വദേശിയും സി.പി.എം മുതിര്‍ന്ന നേതാവുമായ കെ.വി. മോഹനന്‍ ചുമതലയേറ്റു. നിലവില്‍ സി.പി.എം വയനാട് ജില്ല സെക്രേട്ടറിയറ്റ് അംഗം, എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍, സി.ഐ.ടി.യു ജില്ല സെക്രട്ടറി, പനമരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ ആൻഡ് പ്ലാേൻറഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. മാനന്തവാടി വരടിമൂല സ്വദേശിയാണ്. അംഗന്‍വാടി ടീച്ചറായ ശാരദയാണ് ഭാര്യ. തിരുനെല്ലി പഞ്ചായത്ത് ഓഫിസ് ജീവനക്കാരനായ സഞ്ജു ലാൽ, മാനന്തവാടി ക്ഷീരസംഘം സെക്രട്ടറിയായ മഞ്ജുഷ എന്നിവര്‍ മക്കളാണ്. SATWDL21 KV MOHANAN
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.