ഇരുപത് പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ

പടം....... ഇരുപത് പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ താമരശ്ശേരി: ഇരുപത് പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കിനാലൂർ സ്വദേശി ജംഷീറി(21)നെയാണ് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ വി.ജി. കുര്യാക്കോസ,് പ്രിവൻറീവ് ഓഫിസർ അനിൽ കുമാർ, നൗഫൽ. ഷാജു, അശ്വന്ത്, സജീവ് എന്നിവർ ചേർന്ന് കട്ടിപ്പാറ തൂവകടവിൽനിന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രകൃതിവിരുദ്ധ പീഡനം മധ്യവയസ്കൻ അറസ്റ്റിൽ താമരശ്ശേരി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കനെ താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിൻ അറസ്റ്റ് ചെയ്തു. വെളിമണ്ണ ഏലിയാംപാറമ്മൽ വാസു ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.