ജെ.ആർ.എസ്​ ജില്ല സമ്മേളനം: സ്വാഗതസംഘം

കോഴിക്കോട്: ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) ജില്ല സമ്മേളനം ഇൗമാസം 30ന് ടൗണ്‍ഹാളില്‍ നടക്കും. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ശിക്ഷക് സദന്‍ ഹാളില്‍ യോഗം സംസ്ഥാന ചെയര്‍പേഴ്‌സൻ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. പി.എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാർ, എം.എം. രാഘവൻ, വിവിധ സമുദായ സംഘടന പ്രതിനിധികളായ സതീഷ് പാറന്നൂർ, ജനാർദനന്‍, വേലായുധൻ, അറുമുഖൻ, പുനത്തില്‍ വേലായുധൻ, സി.ടി. കണ്ടന്‍കുട്ടി, കമലം, പി.ബി. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി പി.ബി. ശ്രീധരനെയും ജനറല്‍ കണ്‍വീനറായി പി.എം. നാരായണനെയും ട്രഷററായി സി. ബാബുവിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.