കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയായ ശുദ്ധി ക്ലീൻ കൺവെൻഷൻ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ടി. ബീരാൻ കോയ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സി.ടി. സക്കീർ ഹുസൈൻ പദ്ധതി വിശദീകരണം നടത്തി. സർവിസ് പ്രൊവൈഡേഴ്സ് പ്രതിനിധികളായ കെ.പി. നൗഫൽ ബയോ എനർജി, പി. അരുൺ കുമാർ കെ.പി.എം.എ, െറസിഡൻറ്സ് ഭാരവാഹികൾ, വ്യാപാര പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡിൽ സർവേ നടത്തി സമ്പൂർണ മാലിന്യനിർമാർജനത്തിനാവശ്യമയ പദ്ധതികൾക്ക് രൂപംനൽകാൻ തീരുമാനിച്ചു. പി. സക്കീർ സ്വാഗതവും ജയപ്രസാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.