സെന്‍കുമാർ മുസ്‌ലിംകളെ അവഹേളിക്കുന്ന പ്രസ്താവന പിന്‍വലിക്കണം^ പോപുലര്‍ ഫ്രണ്ട്

സെന്‍കുമാർ മുസ്‌ലിംകളെ അവഹേളിക്കുന്ന പ്രസ്താവന പിന്‍വലിക്കണം- പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: 'മലയാളം' വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഡി.ജി.പി ടി. പി. സെന്‍കുമാര്‍ ഇസ്ലാമിനെയും മുസ്ലിംകളെയും അവഹേളിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മുസ്ലിം ജനസംഖ്യ, ലവ് ജിഹാദ്, തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ആർ.എസ്.എസിേൻറതാണ്. അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മുന്‍ പൊലീസ് മേധാവിയുടെ വര്‍ഗീയ മനസ്സാണ് വെളിവാക്കുന്നത്. ഇസ്രായേലിനെക്കുറിച്ചും അറബ് ലോകത്തുള്ള ജൂതജനസംഖ്യയെക്കുറിച്ചും അവാസ്തവമായ പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ ത​െൻറ വിവരക്കേട് വെളിവാക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ആർ.എസ്.എസിനെ വെള്ളപൂശാനും മുന്‍ പൊലീസ് മേധാവി പാടുപെടുന്നുണ്ട്. സര്‍വിസിലിരിക്കെ ആർ.എസ്.എസിനു വേണ്ടി പണിയെടുക്കുകയും വിരമിക്കുമ്പോള്‍ സംഘപാളയത്തില്‍ ചേക്കേറുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍നിന്ന് മാതൃക തീര്‍ക്കുകയാണ് സെന്‍കുമാര്‍ ചെയ്യുന്നത്. മതസൗഹാർദാന്തരീക്ഷത്തെയും സഹിഷ്ണുതയെയും സാരമായി ബാധിക്കുന്ന അപകടകരമായ പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാര്‍ പരാമര്‍ശം പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയാന്‍ തയാറാവണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.