ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം

പടിഞ്ഞാറത്തറ: പ്രസര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും വിവേകോദയം എൽ.പി സ്കൂളി​െൻറയും ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ക്വിസ്, 'മതിലുകൾ' ടെലിഫിലിം പ്രദർശനം എന്നിവ നടത്തി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി മറിയമ്മ സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.ആർ.ജി കൺവീനർ ബീന അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് പി.ഡി. മത്തായി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. രമ്യ, ആർ. രശ്മി, ഒ.എ. റോസ, ബിന്ദു, ലേഖ ജ്യോതിഷ് എന്നിവർ സംസാരിച്ചു. പനമരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണവും ഡോക്യുമ​െൻററി പ്രദർശനവും സംഘടിപ്പിച്ചു. ബഷീർ, ഏച്ചോം ഗോപിക്കയച്ച കത്തുകളും പുസ്തകങ്ങളും പ്രദർശിപ്പിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണം ഏച്ചോം ഗോപി നിർവഹിച്ചു. പ്രിൻസിപ്പൽ എം.എം. ജയരാജ് അധ്യക്ഷത വഹിച്ചു. ബിനു ടോംസ്, കെ.എം. ജയരാജ് എന്നിവർ സംസാരിച്ചു. മാനന്തവാടി: തൃശ്ശിലേരി സൂര്യ സാംസ്കാരികവേദി വായനശാലയുടെ നേതൃത്വത്തില്‍ ബഷീര്‍ അനുസ്മരണ൦ സംഘടിപ്പിച്ചു. ടി.എൻ. അഭിനന്ദ് അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി നമ്പീശൻ, മൃദുല്‍ ദേവസ്യ, അക്ഷയ് ഉണ്ണി, എ.ജി. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. മടക്കിമല: ഗവ. എൽ.പി സ്കൂളിൽ ബഷീർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദിത്യ രവീന്ദ്രനെ അനുമോദിച്ചു. ചടങ്ങ് കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. പ്രഭേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.സി. അയ്യപ്പൻ, സ്കൂൾ വികസന സമിതി കൺവീനർ പി. വിശ്വനാഥൻ, മദർ പി.ടി.എ പ്രസിഡൻറ് ലുബ്ന ജെയ്സൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. സരസ്വതി സ്വാഗതവും എസ്.ആർ.ജി കോഒാഡിനേറ്റർ ടി. ഭാഗീരഥി നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എം. തങ്കമണി, മെർലിൻ, എൻ. ജെസ്ന, കെ. സൗമ്യ, വി.പി.സി. ലുഖ്മാനുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.