നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ്​ ^ഷാനിമോൾ ഉസ്മാൻ

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ് -ഷാനിമോൾ ഉസ്മാൻ കോഴിക്കോട്: സിനിമാനടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് കേസിൽ ഒരുതരത്തിലുമുള്ള ഗൂഢാലോചനയും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചിരുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിർദേശമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. കേസന്വേഷണം നീളുേമ്പാൾ സംഭവത്തിലെ ഗൂഢാലോചന ഓരോന്നായി പുറത്തുവരുകയാണെന്നും അവർ പറഞ്ഞു. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വനിത പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാ ഫോറം ജില്ല പ്രസിഡൻറ് കെ. ശ്രീമതി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. വാസന്തി, വനിതാഫോറം സംസ്ഥാന പ്രസിഡൻറ് നദീറ സുരേഷ്, സെക്രട്ടറി നസീം ബീവി, രക്ഷാധികാരി പി.എം. കുഞ്ഞുമുത്ത് ടീച്ചർ, കെ.എസ്.എസ്.പി.എ ജില്ല സെക്രട്ടറി വി. സദാനന്ദൻ, പ്രസിഡൻറ് പി.പി. പ്രഭാകര കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. photo: AB 10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.