അന്തര്‍ദേശീയ സെമിനാര്‍: കവിതാമത്സര വിജയികളെ പ്രഖ്യാപിച്ചു

ഫറോക്ക്: അറബ് സംസ്‌കാരം, യു.എ.ഇ പൈതൃകം, വിവര്‍ത്തനം എന്ന തലക്കെട്ടില്‍ യു.എ.ഇ ദാറുല്‍ യാസ്മിന്‍ പബ്ലിഷേഴ്സും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഫാറൂഖ് കോളജ് അറബിക് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറി​െൻറ ഭാഗമായി നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അബ്ദുല്‍ ഗഫൂര്‍ ഹുദവി ഒന്നാം സ്ഥാനവും സിബ്ഗത്തുല്ല ഹുദവി രണ്ടാം സ്ഥാനവും മുഹമ്മദ് അന്‍സാര്‍ റഹ്മാനി മൂന്നാം സ്ഥാനവും നേടി. ഇന്ത്യ--യു.എ.ഇ ചരിത്രബന്ധം എന്ന വിഷയത്തിലാണ് കവിത മത്സരം നടത്തിയത്. 27,000 രൂപ, 18,000 രൂപ, 9,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം സമ്മാനത്തുക. ഡോ. അലാവുദ്ദീന്‍ റമദാന്‍ ഈജിപ്ത്, ഡോ. അബദുല്‍ ഹലീം റുയൂഖി അള്‍ജീരിയ, സാലിം റുമൈളി കുവൈത്ത് എന്നിവര്‍ ചേർന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനം 11ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കവിതാപാരായണ സെഷനില്‍ വിതരണം ചെയ്യുമെന്ന് ദാറുല്‍ യാസ്മീന്‍ ഇന്ത്യന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. അബ്ബാസ് പറഞ്ഞു. ചടങ്ങില്‍ ദാറുല്‍ യാസ്മീന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മറിയം ഷിനാസി യു.എ.ഇ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.