ഒളവണ്ണ: അടുക്കളയിൽ തീപിടിച്ചു വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കൊടിനാട്ടുമുക്ക് മണക്കാട്ട് പറമ്പിൽ കെ.എം. ഇബ്രാഹിമിെൻറ അടുക്കളയാണ് വെള്ളിയാഴ്ച അർദ്ധരാത്രി അഗ്നിക്കിരയായത്. ഉറങ്ങിക്കിടക്കവെ രാത്രിയിൽ അടുക്കളയിൽനിന്നും പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീൻ, പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എന്നിവ പൂർണമായും അഗ്നിക്കിരയായി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന കട്ടിൽ ബെഡും മറ്റ് ഫർണീച്ചറും കത്തിനശിച്ചു. ചുമര് പൊട്ടിപൊളിഞ്ഞിട്ടുണ്ട്. അയൽവാസികളും മീഞ്ചന്ത ഫയർസ്റ്റേഷൻ ഓഫിസർ അജിത് കുമാർ പനോളിയുടെ നേതൃത്വത്തിൽ അഗ്നിശമനവിഭാഗവും ചേർന്ന് തീ അണച്ചെങ്കിലും ഒന്നും അവശേഷിക്കാതെ എല്ലാം കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥാർ പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, വാർഡ് മെംബർമാരായ മഠത്തിൽ അബ്ദുൽ അസീസ്, വി. വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.