ഉന്നത വിദ്യാഭ്യാസരംഗത്ത് ദലിത് വിദ്യാർഥികൾ ജാഗ്രതയോടെ കടന്നുവരണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: ഉന്നത വിദ്യാഭ്യാസരംഗത്ത് ദലിത് വിദ്യാർഥികൾ ജാഗ്രതയോടെ കടന്നുവരണമെന്ന് എം.കെ. രാഘവൻ എം.പി. കേരള ദലിത് ഫെഡറേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുേമാദിക്കലും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല സെക്രടറി ടി.വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. ശിവരാജ്, ടി.പി. ഭാസ് കാരൻ, എം. ഹരിദാസൻ മാസ്റ്റർ, ടി.പി. അയ്യപ്പൻ, എം.ടി. ദാസൻ, എം.കെ. കണ്ണൻ, എം. രമേശ് ബാബു, ചന്ദ്രൻ കടേക്കനാരി, കെ.വി. സുബ്രഹ്മണ്യൻ, വേലായുധൻ വേട്ടാത്ത്, കെ. പ്രസാദ്, പി.പി. കമല, ഇ.പി. കാർത്യായനി, എം.എം. ശ്രീജ എന്നിവർ സംസാരിച്ചു. അതിവേഗ കോടതികൾ ആരംഭിക്കണം കോഴിക്കോട്: സ്ത്രീകളെയും വയോജനങ്ങളെയും വ്യാപകമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും മാതൃകാപരമായി ശിക്ഷിക്കുന്നതിനും കേസുകൾ ആറു മാസത്തിനകം തീർപ്പുകൽപിക്കുന്നതിനുമായി അതിവേഗ കോടതികൾ എല്ലാ ജില്ലകളിലും ആരംഭിക്കണമെന്ന് യുനൈറ്റഡ് വിധവ ആൻഡ് വയോജന ക്ഷേമനിധി കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചെറിയാൻ തോട്ടങ്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ചീഫ് കോർഡിനേറ്റർ വി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് പ്രവാസി സെൻറർ സംസ്ഥാന പ്രസിഡൻറ് എം.െഎ. അലി മുഖ്യപ്രഭാഷണം നടത്തി. കളത്തിങ്കൽ ബി. സുരേഷ്കുമാർ, ആർ.കെ. നായർ, ബി. ബിനീഷ്, എം. സുധിൻരാജ്, സി. ചന്ദ്രശേഖരൻ, ടി. ജഗദീഷ്, ടി. സൈബ, വി.എം. സൂജ, എം.കെ. തങ്കമണി, കെ.എം. നിർമല എന്നിവർ സംസാരിച്ചു. കെ. ഗിരിജ സ്വാഗതവും തങ്കം പറമ്പിൽ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറ് ചെറിയാൻ തോട്ടുങ്കൽ, സെക്രട്ടറിയായി പി.എം. സുജ, ട്രഷറായി ആർ. നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.