07.07.17 ഫറോക്ക്: പനി കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പനി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ മരുന്നും ഭക്ഷണവും നൽകണമെന്നും ആവശ്യപ്പെട്ട് സി.എം.പി സംസ്ഥാന വ്യാപകമായി പാർട്ടി പ്രവർത്തകരെയും സാമൂഹിക, - സാംസ്കാരിക, ജനാധിപത്യ വിശ്വാസികളെയും പങ്കെടുപ്പിച്ച് ഒരു ലക്ഷം കത്ത് മുഖ്യമന്ത്രിക്ക് അയക്കും. ഇതിെൻറ ഭാഗമായി ഫറോക്ക് ഏരിയ കമ്മിറ്റിയുടെ കത്ത് അയക്കൽ ഇൗമാസം 12ന് ഫറോക്കിൽ സി.എം.പി ജില്ല സെക്രട്ടറി ജി. നാരായണൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സാമൂഹിക,- രാഷ്ട്രീയ, - സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ------------ ഗ്രാമീൺ ബാങ്ക് സംഗമം കോഴിക്കോട്: കേരള ഗ്രാമീൺ ബാങ്കിെൻറ നാലാം വാർഷികദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് റീജനൽ ഒാഫിസിെൻറ ആഭിമുഖ്യത്തിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എം.കെ. രവികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരനെ എം.കെ. രാഘവൻ എം.പി ആദരിച്ചു. മികച്ച കേരകർഷകനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത എം.എം. ഡൊമിനിക്കിെന ബാങ്ക് ചെയർമാൻ എം.കെ. രവികൃഷ്ണനും ഗ്രാമീൺ ബാങ്കിെൻറ ദീർഘകാല മികച്ച കസ്റ്റമറായ ഗീത സുരേഷിനെ ജനറൽ മാനേജർ സി. കൃഷ്ണമൂർത്തിയും ആദരിച്ചു. ഇൻകം ടാക്സ് ഒാഫിസർ കെ. കൃഷ്ണകാന്ത് ബാങ്കിങ് ഇടപാട് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ടി.യു. ശ്രീധരൻ സ്വാഗതവും ചീഫ് മാനേജർ കെ.കെ. പ്രസാദ് നന്ദിയും പറഞ്ഞു. CT2.JPG കേരള ഗ്രാമീൺ ബാങ്ക് കസ്റ്റമേഴ്സ് മീറ്റ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ------------- വായനകാർഡുകൾ സമ്മാനിച്ചു രാമനാട്ടുകര: ഗണപത് എ.യു.പി.ബി സ്കൂളിൽ നടപ്പാക്കുന്ന വായനസഞ്ചാരം പരിപാടിയുടെ ഭാഗമായി കരിങ്കല്ലായ് എൽ.പിയിലെ വിദ്യാർഥികൾക്കു വായനകാർഡുകൾ സമ്മാനിച്ചു. പ്രധാനാധ്യാപകൻ പി. പവിത്രെൻറ നേതൃത്വത്തിലെത്തിയ വിദ്യാർഥി സംഘം മുഴുവൻ വിദ്യാർഥികൾക്കും കാർഡുകൾ നൽകി. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചു വിദ്യാർഥികൾ നിർമിച്ചുനൽകിയ വായനകാർഡുകൾ പഠിച്ച് മികച്ച രീതിയിൽ അവതരിപ്പിക്കുന്നവർക്കു പ്രത്യേക സമ്മാനവും നൽകുന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മണ്ണൊടി രാമദാസ് ഉദ്ഘാടനം ചെയ്തു. കരിങ്കല്ലായ് സ്കൂൾ പ്രധാനാധ്യാപിക ടി. സുഹാസിനി അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി അംഗങ്ങളായ പി.എസ്. മോഹൻദാസ്, ടി.പി. അശോകൻ, എം.കെ. ഗോപാലകൃഷ്ണൻ, കെ. സാബിറ എന്നിവർ സംസാരിച്ചു. ----------- താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകി ഫറോക്ക്: ദന്തപരിചരണത്തിനായി വേണ്ടത്ര യന്ത്രസാമഗ്രികൾ ഇല്ലാതിരുന്ന ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഡെൻറൽ ഉപകരണങ്ങൾ നൽകി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. റാഷിദ് തങ്ങൾ അധ്യക്ഷനായി. ബേപ്പൂർ മണ്ഡലം ലീഗ് പ്രസിഡൻറ് എൻ.സി. അബ്ദുൽ റസാക്ക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാലു ജോൺസ്, ഡെൻറൽ ഡോക്ടർ ലിജി, നഗരസഭ വൈസ്ചെയർമാൻ മുഹമ്മദ് ഹസൻ, സ്ഥിരം സമിതി അധ്യക്ഷരായ എം. ബാക്കിർ, പി. ബൽക്കീസ്, കൗൺസിലർ മമ്മു വേങ്ങാട്ട്, പി. അബ്ദുൽ മജീദ്, കബീർ കല്ലമ്പാറ, കെ.കെ.സി. ഇസ്മായിൽ, പി.കെ. ജാഫർ, വാഹിദ് കല്ലമ്പാറ, ഷംസീർ പാണ്ടികശാല, ബഡേരി സൈതലവി, സിറാജ് ആരിയേക്കൽ, പി.കെ. സലാം, അഷ്റഫ് ബഡേരി, ചെറിയബാവ, കടന്നയിൽ കോയ എന്നിവർ സംസാരിച്ചു. ഗഫൂർ പെരുമുഖം സ്വാഗതവും ജലീൽ പെരുമുഖം നന്ദിയും പറഞ്ഞു. DENTAL KMCC ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മുനിസിപ്പൽ ഗ്ലോബൽ െക.എം.സി.സി നൽകുന്ന ഡെൻറൽ ഉപകരണങ്ങൾ ഉമ്മർ പാണ്ടികശാലയിൽനിന്ന് ആശുപത്രി സൂപ്രണ്ട് ലാലു ജോൺസ് ഏറ്റുവാങ്ങുന്നു ------------ റോസറ്റോ കുടുംബസമിതി കഞ്ഞി വിതരണം ഫറോക്ക്: റഹ്മാന്‍ബസാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന പനിബാധിതർക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ റോസറ്റോ കുടുംബസമിതിയുടെ കീഴില്‍ കുത്തരി കഞ്ഞി വിതരണം തുടങ്ങി. കുടുംബസമിതി പ്രസിഡൻറ് പി. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡൻറ് എം. പ്രജിത്ത്, എം.പി. അനില്‍കുമാര്‍, കെ. രാജൻ, ജിഷിന്ത്, യൂത്ത് വിങ് കണ്‍വീനര്‍ ഇ. അശ്വിന്‍, വനിത വിങ് കണ്‍വീനര്‍ ബഗിജ, സുജിത, കനകം എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.