സ്കൂളുകൾക്ക് അംഗീകാരം നൽകണം കോഴിക്കോട്: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ അപേക്ഷകൾ പരിശോധിച്ച് നിയമം പാലിക്കുന്ന മുഴുവൻ സ്കൂളുകൾക്കും അംഗീകാരം നൽകണമെന്ന് മൈനോറിറ്റി വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. അംഗീകാരം ലഭിക്കാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് സർക്കാർ അതത് എ.ഇ.ഒ മുഖേന നോട്ടീസ് നൽകിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സ്കൂൾ അധികാരികളുടെ സംഗമം സംഘടിപ്പിച്ചത്. കേരളത്തിലെ മുഴുവൻ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകാൻപോന്ന ചുറ്റുപാടുകൾ ഗവൺമെൻറ് സെക്ടറിൽ സ്വന്തമായി ഇല്ലെന്നിരിക്കെ ബദൽ സംവിധാനത്തെ അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പ്രഫ. എ.കെ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.എൻ. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്േട്രറ്റീവ് അസിസ്റ്റൻറ് അഡ്വ. രവീന്ദ്രൻ കൽപറ്റ വിഷയാവതരണം നടത്തി. പ്രഫ. കോയട്ടി, വി.എം. കോയ മാസ്റ്റർ, സുലൈമാൻ സഖാഫി കുഞ്ഞുകുളം, അബ്ദുറഹ്മാൻ മാസ്റ്റർ ഓമശ്ശേരി, കെ.ടി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എസ്.എം.എ സംസ്ഥാന സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി സ്വാഗതവും ഐ.എ.എം.ഇ ഡയറക്ടർ സി.പി. അശ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.