കുറ്റ്യാടി: കനാൽക്കുളത്തിൽ മത്സ്യകൃഷിയിൽ വിജയഗാഥ തീർത്ത് പഴയ പ്രവാസി. ദേവർകോവിലിൽ കുണ്ടിൽ ഇബ്രാഹിം അഹമ്മദാണ് കുറ്റ്യാടി ജലസേചന പദ്ധതി കനാലിന് മണ്ണെടുത്തുണ്ടായ കുളം ഉൾനാടൻ മത്സ്യകൃഷിക്ക് ഉപയോഗിച്ച് നൂറുമേനി നേടിയത്. 30 സെൻറിലുള്ള കുളം മഴയത്തും വെയിലത്തും കവിഞ്ഞൊഴുകി ആദ്യകാലത്ത് നാട്ടുകാർക്ക് ശല്യമായിരുന്നു. വേനലിൽ കനാൽ ജലം ചോർന്നെത്തുന്നതിനാൽ അയൽപക്കത്തെ വീട്ടുമുറ്റങ്ങൾപോലും വെള്ളത്തിലായിരുന്നു. നികത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പരിസ്ഥിതി പ്രശ്നം കാരണം ശ്രമിച്ചില്ലെത്ര. തുടർന്നാണ്, മതിൽ കെട്ടി വെള്ളം തടഞ്ഞ് മത്സ്യകൃഷി ആരംഭിച്ചത്. ഫിഷറീസ് വകുപ്പിൽനിന്ന് ആവശ്യമായ േപ്രാത്സാഹനവും ലഭിച്ചു. ഇക്കൊല്ലത്തെ ജില്ലയിലെ ഏറ്റവും നല്ല മത്സ്യകർഷകനായി തെരഞ്ഞെടുത്തത് ഇദ്ദേഹത്തെയാണ്. കട്ല, േരാഹു തുടങ്ങിയ മീനുകളെയാണ് വളർത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന വിളവെടുപ്പിൽ നൂറുമേനി ലഭിച്ചു. വിൽക്കുന്നതിനെക്കാളേറെ നാട്ടുകാർക്കും ബന്ധുക്കൾക്കും സമ്മാനിച്ചതായും പറഞ്ഞു. ഈ വർഷവും ആയിരത്തോളം കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. 33 വർഷത്തെ പ്രവാസിജീവിതം മതിയാക്കിയാണ് അഹമ്മദ് പുതിയ തൊഴിൽ രംഗത്തെത്തിയത്. ഭാര്യയും ഗ്രാമപഞ്ചായത്തംഗവുമായ ഹലീമ േപ്രാത്സാഹനവുമായി രംഗത്തുണ്ട്. ..................... kz8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.