പാലേരി: വാർധക്യത്തിലും അന്തിയുറങ്ങാനൊരിടമില്ലാതെ അലഞ്ഞുതിരിയുകയാണ് 73 വയസ്സുകാരനായ അമ്മദ്ക്ക. ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽപെട്ട കുമ്പളം മഠത്തിൽ എന്ന വിലാസത്തിലാണ് അമ്മദ്ക്ക അറിയപ്പെടുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഇയാൾക്കുണ്ടായിരുന്നത്. എട്ടു സെൻറ് സ്ഥലത്ത് ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കെ രണ്ടു പെൺമക്കളെയും കെട്ടിച്ചയക്കുന്നതിനുവേണ്ടി കിടപ്പാടം വിൽേക്കണ്ടിവന്നു. അതിനിടെ ഭാര്യ മരിച്ചു. അതോടെ അവശനായ അമ്മദ്ക്ക തനിച്ചായി. പകൽസമയങ്ങളിൽ കടിയങ്ങാെട്ട കടവരാന്തകളിലും വായനശാലകളിലും കഴിഞ്ഞുകൂടും. തെൻറ നിത്യജീവിതത്തിന് ആരുടെ മുന്നിലും കൈനീട്ടി യാചിക്കുന്ന പതിവില്ല. വല്ലവരും ദൈന്യതയോർത്ത് എന്തെങ്കിലും കൊടുത്താൽ അത് വാങ്ങുക മാത്രം ചെയ്യുന്ന സ്വഭാവക്കാരനാണ് അമ്മദ്ക്ക. വില്ലേജ് ഒാഫിസിലും പഞ്ചായത്തിലും ഒരു സെൻറ് സ്ഥലത്തിനുവേണ്ടി കയറിയിറങ്ങിയെങ്കിലും നിഷ്ഫലമാവുകയായിരുന്നു. .................. kp3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.