കുട്ടമ്പൂർ കുണ്ടുകുളത്തിന്​ സുരക്ഷ വേലിയില്ല; അപകടം തുടർക്കഥ

നന്മണ്ട: കുട്ടമ്പൂർ കുണ്ടുകുളത്തിന് സുരക്ഷാവേലിയില്ലാത്തത് അപകട ഭീഷണിയുയർത്തുന്നു. വാഹനങ്ങൾ കടന്നുപോകുന്ന റോഡി​െൻറ അരികിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന കുളം. ഇതിന് തൊട്ടടുത്താണ് അംഗൻവാടിയും. അംഗൻവാടിയിലെ കുട്ടികൾക്ക് കളിക്കണമെന്നു തോന്നിയാൽ നിറയെ വെള്ളമുള്ള കുളമാണ് ഭീഷണി. വർക്കറും ഹെൽപ്പറും സദാസമയവും ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകും. ഒരേസമയം, ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വരുേമ്പാൾ ഏതെങ്കിലും ഒരു വാഹനം നിർത്താതെ തൊട്ടടുത്ത വാഹനത്തിനു മുന്നോട്ടുപോവാൻ കഴിയില്ല. ആയുർവേദ ആശുപത്രി, കുട്ടമ്പൂർ എ.യു.പി സ്കൂൾ, എ.എം.എൽ.പി സ്കൂൾ, ഹൈസ്കൂൾ വിദ്യാർഥികളെല്ലാം യാത്ര ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്ന കുളത്തിനരികിലൂടെയാണ്. കഴിഞ്ഞദിവസം സ്കൂളിൽനിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുകയായിരുന്ന വിദ്യാർഥി കുളത്തിൽ വീണെങ്കിലും നീന്തൽ അറിയാവുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. ൈഡ്രവർമാരുെട കണ്ണൊന്ന് തെറ്റിയാലും വാഹനങ്ങൾ കുളത്തിലേക്കാണ് പതിക്കുക. കുളം സംരക്ഷിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിച്ചിരുെന്നങ്കിലും അധികൃതർ ചെവിക്കൊണ്ടിെല്ലന്നാണ് നാട്ടുകാരുടെ പരാതി. ............................. KP1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.