കൽപറ്റ: കൃഷിയുടെ ആധുനികവത്കരണത്തിന് കുടുംബശ്രീയും- ബ്രഹ്മഗിരി െഡവലപ്മെൻറ് സൊസൈറ്റിയും കൈകോർക്കുന്നു. ബ്രഹ്മഗിരി െഡവലപ്മെൻറ് സൊസൈറ്റിയുമായി ചേർന്ന് കൃഷി, മൃഗസംരക്ഷണം, ചെറുകിട സംരംഭങ്ങൾ എന്നിവക്കുള്ള സാങ്കേതിക സഹായം, വിഭവസമാഹരണം, വിപണനം എന്നീ മേഖലകളിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാർഷിക, ചെറുകിട സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ഉത്പാദന, വിപണന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യങ്ങൾ, പരിശീലനങ്ങൾ എന്നിവ ബ്രഹ്മഗിരി നൽകും. കർഷക ഗ്രൂപ്പുകൾക്കാവശ്യമായ വിത്ത്, വളം, പരിശീലനങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ നൽകി ഉൽപാദനവും ഗുണമേൻമയും വർധിപ്പിച്ച് വിപണിക്കനുകൂലമാക്കും. കുടുംബശ്രീ ഉൽപന്നങ്ങളെ ബ്രാൻഡ് ചെയ്ത് ബ്രഹ്മഗിരി ഔട്ട് ലെറ്റുകൾ, ബ്രഹ്മഗിരി സൂപ്പർമാർക്കറ്റുകൾ എന്നിവയിലൂടെ വിപണനം നടത്തും. സി.ഡി.എസ് തലത്തിലായിരിക്കും പദ്ധതി നിർവഹണം നടത്തുക. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിത, അസി. കോഓഡിനേറ്റർമാരായ കെ.എ. ഹാരിസ്, കെ.ടി. മുരളി, ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടി.ആർ. സുജാത, പി.കെ. സുഹൈൽ, പി.എസ്. ബാബുരാജ് , കെ. മോഹൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.