തിരുവമ്പാടി: തിരുവമ്പാടി റബർ എസ്റ്റേറ്റിനോട് ചേർന്ന റോഡരികിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാഴ്ച മുമ്പ് ചാലിയം കടലോരത്ത് കണ്ട രണ്ട് കൈകൾ ഈ മൃതദേഹത്തിേൻറതാകാമെന്ന് പൊലീസ് സൂചന നൽകി. തോളിൽനിന്ന് വെട്ടിയെടുത്ത നിലയിലുള്ള കൈകൾ രണ്ട് ദിവസങ്ങളിലായായിരുന്നു കരക്കടിഞ്ഞത്. കൈകൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. കൈകളും മൃതദേഹവും കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. പോസ്റ്റ്മോർട്ടത്തിൽ പുരുഷേൻറതാണെന്ന് സ്ഥീരികരിച്ച മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞാലേ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുക എളുപ്പമാകൂ. തിരുവമ്പാടി, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലെ ഗേറ്റുംപടി -തൊണ്ടിമ്മൽ റോഡരികിൽ വ്യാഴാഴ്ച വൈകീട്ട് കണ്ടെത്തിയ മൃതദേഹത്തിെൻറ ഇരു കൈകളും തോെളല്ല് മുതൽ വെട്ടിമാറ്റിയ നിലയിലായിരുന്നു. കാലുകൾ അരക്ക് താഴെയും വെട്ടിമാറ്റിയിരുന്നു. മൃതദേഹത്തിെൻറ തലയും കാലുകളും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വിവിധ സ്ഥലങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ചും വിശദമായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയ താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും ക്രൈംബ്രാഞ്ച് പൊലീസും സ്ഥലം പരിശോധിച്ചു. കൊടുവള്ളി സി.ഐ വിശ്വാസ്, നല്ലളം സി.ഐ രാജേഷ്, തിരുവമ്പാടി എസ്.ഐ ശംഭുനാഥൻ, മുക്കം എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.