കടയടപ്പ്​ സമരം: വ്യാപാരി വ്യവസായി സമിതി പ​െങ്കടുക്കില്ല

കടയടപ്പ് സമരം: വ്യാപാരി വ്യവസായി സമിതി പെങ്കടുക്കില്ല കോഴിക്കോട്: ജി.എസ്.ടി വിഷയത്തിൽ ഒരു വിഭാഗം വ്യാപാരി സംഘടനകൾ ആഹ്വാനംചെയ്ത കടയടപ്പിൽ വ്യാപാരി വ്യവസായി സമിതി പെങ്കടുക്കില്ലെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. ജി.എസ്.ടി നടപ്പാക്കുേമ്പാൾ ഉയർന്നുവരുന്ന പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. പേക്ഷ, ഇൗ വിഷയത്തിൽ കേരളത്തിൽ കടകൾ അടച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ സമിതിക്ക് യോജിപ്പില്ല. കേരള സർക്കാറി​െൻറ നിയന്ത്രണത്തിലില്ലാത്ത ജി.എസ്.ടി വിഷയത്തിൽ വ്യാപാരിസമൂഹത്തെ സഹായിക്കാൻ വാണിജ്യ നികുതി വകുപ്പ് ഇടപെടുമെന്ന ഉറപ്പ് മന്ത്രി തോമസ് െഎസക്കു തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കടയടപ്പ് അനവസരത്തിലാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വാറ്റിൽനിന്ന് വ്യത്യസ്തമായി 20 ലക്ഷംവരെ വിറ്റുവരവുള്ളവരെ ജി.എസ്.ടി പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൗ വിഷയത്തിലെ അവ്യക്തതകൾ ഉയർത്തിക്കാട്ടി വ്യാപാരികളെ പീഡിപ്പിക്കുന്ന നിലപാട് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് സമിതി ജില്ല കമ്മിറ്റി വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.