കോഴിക്കോട്: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്ന പുതിയ കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് ആധാര്‍ ലഭ്യമാക്കാന്‍ തപാല്‍ വകുപ്പും രംഗത്ത്. ദേശീയ ഏകീകൃത തിരിച്ചറിയല്‍ വിഭാഗവുമായി (യു.ഐ.ഡി.എ.ഐ) സഹകരിച്ചാണ് തപാല്‍ വകുപ്പ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള സംവിധാനം തപാല്‍ വകുപ്പിെൻറ ഉത്തരമേഖലയില്‍പ്പെടുന്ന കോഴിക്കോട്, സിവില്‍ സ്‌റ്റേഷൻ, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂർ, ഒറ്റപ്പാലം, പാലക്കാട്, കാസര്‍കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ നിലവില്‍ വന്നു. ഇതിെൻറ ഉദ്ഘാടനം കോഴിക്കോട് ഹെഡ് പോസ്‌റ്റോഫിസില്‍ ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച് റിസ്വി നിര്‍വഹിച്ചു. യു.ഐ.എ.ഡി.ഐ വിഭാഗത്തിന് ആധാര്‍ സേവനവുമായി ബന്ധപ്പെട്ട് മികച്ച സേവനം നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഐ.ഡി.എ.ഐ അസി. ഡയറക്ടര്‍ ജനറല്‍ സുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ടെക്‌നിക്കല്‍ വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ മിനി രാജന്‍, കെ. പ്രേംലാല്‍, സി. നൗഷാദ്, ലക്ഷ്മി ഗോപി എന്നിവർ സംബന്ധിച്ചു. ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് 25 രൂപയും കളര്‍ പ്രിൻറ് എടുക്കാന്‍ 20 രൂപയും ബ്ലാക് ആൻഡ് വൈറ്റ് പ്രിൻറിന് 10 രൂപയുമാണ് ഈടാക്കുക. photo: ct 01 caption: തപാല്‍ വകുപ്പിെൻറ ആധാർ സേവന പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ഹെഡ് പോസ്‌റ്റോഫിസില്‍ ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ്.എഫ്.എച്ച് റിസ്വി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.