മുയിപ്പോത്ത് മൊബൈൽ ടവർ നിർമാണം തടഞ്ഞു

പേരാമ്പ്ര: മുയിപ്പോത്ത് ജനവാസകേന്ദ്രത്തിൽ സ്വകാര്യ കമ്പനി മൊബൈൽ ടവർ നിർമിക്കാൻ ശ്രമിക്കുന്നത് നാട്ടുകാർ തടഞ്ഞു. തെക്കുംമുറിക്കുന്നുമ്മൽ പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ വന്ന് പ്രവൃത്തി തുടങ്ങാൻ ശ്രമിച്ചത്. നാട്ടുകാർ ഇവരെ തിരിച്ചയച്ചതിനെ തുടർന്ന് മേപ്പയൂർ പൊലീസി​െൻറ അകമ്പടിയോടെ വീണ്ടും പ്രവൃത്തി ആരംഭിക്കാൻ ശ്രമം നടത്തിയപ്പോൾ കൂടുതൽ പേർ എത്തി തടഞ്ഞു. പിന്നീട് കമ്പനി അധികൃതർ തിരിച്ചുപോവുകയായിരുന്നു. തെക്കുംമുറി അംഗൻവാടിക്കു സമീപമാണ് ടവർ നിർമിക്കാൻ ശ്രമം നടക്കുന്നത്. വൻ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ടവർ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ടവർ വിരുദ്ധ സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ. റേഷന്‍കാര്‍ഡ് വിതരണം ഇന്ന്‍ എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത്, ഇയ്യാട്, മങ്ങാട് നെരോത്ത്, കാന്തപുരം എന്നീ പ്രദേശങ്ങളിലെ റേഷന്‍കട പരിധിയിലുള്ള പുതിയ റേഷന്‍കാര്‍ഡുകള്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.