കോഴിക്കോട്: ബീച്ച് ആശുപത്രി സമഗ്രവികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കുന്നതിെൻറ ഭാഗമായി ഉന്നതയോഗം ചേർന്നു. ഡി.എം.ഒ ഡോ. ആശദേവിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഒരുമാസത്തിനകം മാസ്റ്റർപ്ലാനും മൂന്നുദിവസത്തിനകം പ്രാഥമിക രൂപവും തയാറാക്കും. എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ.ജുനൈദ് റഹ്മാെൻറ നിർദേശപ്രകാരം ചേംബർ ഒാഫ് േകാമേഴ്സ് ആണ് ആശുപത്രിക്കുവേണ്ടി സൗജന്യമായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ബി.എസ്.എൻ.എൽ ആണ് നിർമാണപ്രവർത്തനം നടപ്പാക്കുക. 40 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ലക്ഷ്യം. ഹൃദ്രോഗ ചികിത്സക്കായി കാത്ത്്ലാബ്, പുതിയ ഒ.പി ടിക്കറ്റ് കൗണ്ടർ, 86 ലക്ഷത്തിെൻറ പുതിയ സബ്സ്റ്റേഷൻ, കാൻറീൻ തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച 25 കോടിയും എ. പ്രദീപ്കുമാർ എം.എൽ.എയുടെ ഫണ്ടായ ഒരു കോടിയും കാത്ത് ലാബിനുവേണ്ടിയുള്ള 11 കോടിയും ബാക്കി പൊതുജനപങ്കാളിത്തവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ആശുപത്രി സൂപ്രണ്ട് ഡോ. ഉമറുൽ ഫാറൂഖ്, ഡോ. ജുനൈദ് റഹ്മാൻ, ബി.എസ്.എൻ.എൽ പ്രതിനിധികൾ, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.