മകന്​ കൂട്ടിരുന്ന ബിതോഷ്​ യാത്രപറഞ്ഞിറങ്ങിയത്​ മരണത്തിലേക്ക്​

വെള്ളിമാട്കുന്ന്: ഒരാഴ്ചയോളം ആശുപത്രിക്കിടക്കയിൽ മകന് കൂട്ടിരുന്ന ബിതോഷ്, വേഗം തിരിച്ചെത്താമെന്നുപറഞ്ഞ് ഇറങ്ങിയത് മരണത്തിലേക്ക്. വെള്ളിയാഴ്ച ഫറോക്ക് ചുങ്കത്തിനു സമീപമുണ്ടായ ബൈക്കപകടത്തിൽ മരിച്ച കൊയ്യപ്പുറത്ത് ബിതോഷ് രാജ് ബീച്ച് ആശുപത്രിയിൽ കഴിയുന്ന മകൻ സച്ചു സനോയിയുടെ അടുത്തുനിന്ന് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഒരാഴ്ചയായി മകൻ പനിബാധിച്ച് ബീച്ചാശുപത്രിയിൽ ചികിത്സയിലാണ്. ഒരുനേരം പോലും വിെട്ടാഴിയാതെ മകനൊപ്പമിരുന്ന ബിതോഷ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ മകന് കഞ്ഞിയും മറ്റ് സാധനങ്ങളും വാങ്ങി നൽകി, വേഗം തിരിച്ചെത്താമെന്നുപറഞ്ഞാണ് ഇറങ്ങിയത്. ജിതോഷിന് അപകടം പറ്റിയ വാർത്ത ഉൾക്കൊള്ളാൻ കുടുംബത്തിന് കഴിയുന്നില്ല. ജോലി കഴിഞ്ഞെത്തിയാൽ പൊതുപ്രവർത്തനങ്ങളിൽ പെങ്കടുത്തിരുന്നതായി ബിതോഷി​െൻറ സുഹൃത്തുക്കൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.