മാലിന്യം നിറഞ്ഞ്​ ഒഴുക്ക്​ നിലച്ച ഒാട െകാതുകുവളർത്തുകേന്ദ്രമായി

കോഴിക്കോട്: മാലിന്യം നിറഞ്ഞ് ഒാടയിലെ ഒഴുക്ക് നിലച്ചത് െകാതുകുകൾ പെറ്റുപെരുകാനിടയാക്കുന്നു. പാവമണി റോഡിൽ നിന്ന് കോട്ടപ്പറമ്പിലേക്കുള്ള വഴിക്ക് കുറുകെയുള്ള ഒാടയാണ് മാലിന്യം നിറഞ്ഞ് കുപ്പത്തൊട്ടിയായത്. സമീപത്തെ ഹോട്ടലുകളിൽ നിന്നാണ് ഇവിടേക്ക് വൻതോതിൽ മാലിന്യം ഒഴുക്കുന്നത്. ഹോട്ടലുകളിലെ ഉൗണിലകൾ ഉൾപ്പെടെ ഇവിടെ തള്ളുകയും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുകയും െചയ്തതോടെയാണ് ഒഴുക്ക് നിലച്ചത്. ഇതോടെ വെള്ളം കെട്ടിക്കിടന്ന് െകാതുക് പെറ്റുപെരുകുന്ന സ്ഥിതിയാണ്. നിരവധി ആളുകൾ ജോലിെചയ്യുന്ന വ്യാപാരസ്ഥാപനങ്ങളോട് ചേർന്നാണ് ഒാട. വീതിയുള്ള ഒാടക്ക് സ്ലാബ് സ്ഥാപിക്കാത്തതിനാൽ അസഹ്യ ദുർഗന്ധവുമാണ്. സമീപത്തെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം ഇങ്ങോട്ട് ഒഴുക്കുന്നതിനായി നിരവധി പൈപ്പുകളാണ് ഒാടയിലേക്ക് സ്ഥാപിച്ചത്. ഇതിനിടയിലൂടെയാണ് ഹോട്ടലിലേക്കുള്ള കുടിവെള്ളത്തി​െൻറ പൈപ്പ് സ്ഥാപിച്ചതും. കുടിവെള്ളപൈപ്പ് പൊട്ടി ശുദ്ധജലം പുറത്തേക്ക് ചീറ്റുന്നുമുണ്ട്. കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതർ മതിയായ പരിശോധന നടത്താത്തതാണ് രോഗാതുര അവസ്ഥ സൃഷ്ടിക്കുന്നെതന്ന് സമീപവാസികൾ പറഞ്ഞു. നേരേത്ത കോർപറേഷൻ കൗൺസിൽ യോഗത്തിൽവരെ ഇവിടത്തെ വൃത്തിഹീന സാഹചര്യം ചർച്ചയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.