പാൻകാർഡ് തെറ്റു​ തിരുത്തുന്നതിന്​ അമിത ചാർജ്​ ഇൗടാക്കുന്നതായി പരാതി

കക്കോടി: അക്ഷയ വഴി പാൻകാർഡ് തെറ്റു തിരുത്തുന്നതിന് ചില കേന്ദ്രങ്ങൾ അമിത ചാർജ് ഇൗടാക്കുന്നതായി പരാതി. നിലവിൽ ലഭിച്ച പാൻകാർഡിൽ സംഭവിച്ച പിശകുകൾ തിരുത്തുന്നതിന് ഒാൺലൈൻ വഴി അപേക്ഷിക്കുന്നതിന് 250 രൂപ ഇൗടാക്കുന്നതായാണ് പരാതി. പലതും തങ്ങളുടേതല്ലാത്ത കാരണത്താൽ സംഭവിച്ച സാേങ്കതിക തകരാറുമൂലമായിട്ടും തെറ്റുകൾ തിരുത്തുന്നതിന് അന്യായമായി പണം ഇൗടാക്കുന്നുവെന്നാണ് ജനങ്ങളുടെ പരാതി. പല അക്ഷയകേന്ദ്രങ്ങളും ഏജൻസി വഴിയാണ് പാൻകാർഡിലെ തെറ്റു തിരുത്തിക്കൊടുക്കുന്നത്. ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കുേമ്പാഴാണ് പിശകുകൾ ബോധ്യപ്പെട്ടത്. അക്ഷയകേന്ദ്രങ്ങളുടെ പിടിച്ചുപറിക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടുണ്ട്. പാൻ കാർഡിന് അപേക്ഷിക്കുന്ന സമയത്ത് 175 രൂപയാണ് പലരിൽനിന്നും ഇൗടാക്കിയത്. ഇപ്പോൾ പുതിയതിന് ഒാൺൈലൻ വഴി അപേക്ഷിക്കുേമ്പാൾ 250 രൂപയാണ് ഇൗടാക്കുന്നത്. തെറ്റുതിരുത്തുന്നതിനും പുതിയതിന് അപേക്ഷിക്കുന്നതിനും ഒരേ പ്രവൃത്തിയാണ് ചെയ്യേണ്ടിവരുന്നതെന്ന് അക്ഷയകേന്ദ്ര നടത്തിപ്പുകാർ പറയുന്നു. ഒാൺൈലൻ വഴി ചെയ്യുേമ്പാഴുള്ള താമസം ഒഴിവാക്കാനാണ് ഏജൻസികളെ ആശ്രയിക്കുന്നതെന്നും സ്വകാര്യ ഏജൻസികൾ ഇതിൽകൂടുതൽ ചാർജ് ഇൗടാക്കുന്നുണ്ടെന്നും നടത്തിപ്പുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.