അന്ധരുടെ വാസസ്ഥലം ശുചീകരിക്കാൻ നല്ലളം പൊലീസെത്തി ഫറോക്ക്: അന്ധരുടെ വാസസ്ഥലവും പരിസരവും ശുചീകരിച്ച് വൃത്തിയും വെടിപ്പുമുള്ള ഇടമാക്കിമാറ്റാൻ പൊലീസ് സേനാംഗങ്ങൾ ഒന്നിച്ചിറങ്ങി. നല്ലളം പൊലീസാണ് കുണ്ടായിത്തോട് അന്ധ പുനരധിവാസ -തൊഴിൽ പരിശീലനകേന്ദ്രം ശുചീകരിച്ചത്. സ്റ്റേഷൻ പാറാവുൾെപ്പടെ അത്യാവശ്യ ചുമതലക്കാർ ഒഴികെ എല്ലാവരും പങ്കാളികളായി. വെള്ളിയാഴ്ച രാവിലെ ഏഴു മുതലാണ് സബ് ഇൻസ്പെക്ടർ എ. അജീഷിെൻറ നേതൃത്വത്തിൽ നാല് എ.എസ്.ഐമാരുൾപ്പെടെയുള്ള സംഘം ശുചീകരണത്തിനിറങ്ങിയത്. എ.എസ്.ഐമാരായ പ്രകാശൻ, രഘു, സൂരജ്, സ്വാമിനാഥൻ, എസ്.സി.പി.ഒമാരായ സുനിൽ, ധനേശ്, റാഫി, സി.പി.ഒമാരായ പ്രിയേഷ്, ജിജിത്ത്, മൂസക്കോയ എന്നിവർ നേതൃത്വം നൽകി. ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (കെ.എഫ്.ബി) സംസ്ഥാന കമ്മിറ്റിക്കു കീഴിലാണ് കേന്ദ്രം. പടംfaro5 നല്ലളം പൊലീസിെൻറ നേതൃത്വത്തിൽ കുണ്ടായിത്തോട് അന്ധ പുനരധിവാസ -തൊഴിൽ പരിശീലനകേന്ദ്രം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.