അനുശോചിച്ചു

പൂവാട്ടുപറമ്പ്: മതപണ്ഡിതനായിരുന്ന ഹാജി കെ. മമ്മദ് ഫൈസിയുടെ നിര്യാണത്തിൽ മജ്ലിസുത്തൗഹീദ് സ​െൻറർ ശൂറാ . ഡോ. ഖാസിമുൽ ഖാസിമി അധ്യക്ഷത വഹിച്ചു. ശമീർ ഹൈതമി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. കാടേരി അസീസ്, അബ്ദുറഹിമാൻ ഖാസിമി വാക്കാലുർ, ഹംസ മുസ്ലിയാർ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. അഡ്വ. എൻ.കെ. മജീദ് സ്വാഗതവും സി.കെ. ഉമർകോയ നന്ദിയും പറഞ്ഞു. മാവൂർ: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് കെ.വി. ഭാസ്കര​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കൃഷ്ണൻ അടുവാട് അധ്യക്ഷത വഹിച്ചു. കെ. ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റസാഖ് വളപ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ. ഉസ്മാൻ, മംഗലേഞ്ചരി ശിവദാസൻ, കെ.പി. ചന്ദ്രൻ, ദിവാകരൻ, പി. ഭാസ്കരൻ, എം.എം. വിനോദ് എന്നിവർ സംസാരിച്ചു. (logo) സിതാര റസിഡൻസ് അസോസിയേഷൻ രൂപവത്കരിച്ചു മാവൂർ: ഗ്രാമപഞ്ചായത്തിലെ ആലിൻ ചുവട്, സൗത്ത് അരയങ്കോട് ഭാഗത്തെ ഉൾപ്പെടുത്തി രൂപവത്കരിച്ച സിതാര റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. മാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ സ്വാഗതവും പി. മനോഹരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. വാസുദേവൻ നായർ (പ്രസി.), പി. അബൂബക്കർ (സെക്ര.), കെ. ഷാജി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.