അമ്പലത്തുകുളങ്ങര റോഡരികിൽ ചാക്കുകളിൽ മാലിന്യം തള്ളി

ചേളന്നൂർ: ബാലുശ്ശേരി റോഡിൽ അമ്പലത്തുകുളങ്ങര ബസാറിന് സമീപത്തെ സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ചാക്കുകളിൽ മാലിന്യം തള്ളി. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച ഖര, ജൈവമാലിന്യമാണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. അനുദിനം ഇവിടെ മാലിന്യ നിക്ഷേപത്തി​െൻറ തീവ്രത കൂടിവരുകയാണ്. പ്ലാസ്റ്റിക് കവറുകളിൽ വെള്ളം നിറയുന്ന സാഹചര്യമുള്ളതിനാൽ കൊതുകുകളും കൂത്താടികളും പെരുകുന്നതിനും മാലിന്യ നിക്ഷേപം കാരണമാകുകയാണ്. ബാലുശ്ശേരി റോഡിൽനിന്ന് കുറഞ്ഞ അകലം മാത്രമാണ് മാലിന്യ നിേക്ഷപ കേന്ദ്രത്തിനുള്ളത്. ചില സമയങ്ങളിൽ ചപ്പുചവറുകളും പ്ലാസ്റ്റിക് വസ്തുക്കളും റോഡിലേക്കും പരക്കാറുണ്ട്. മഴ പെയ്യുമ്പോൾ മാലിന്യം സമീപത്തെ വയലിലേക്കും ഒഴുകുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പ സമീപമുണ്ടെങ്കിലും ഇതും നിറഞ്ഞുകിടക്കുകയാണ്. വീപ്പയിൽ നിക്ഷേപിക്കുന്ന മാലിന്യത്തിൽ ജൈവ-അജൈവ മാലിന്യവും പ്ലാസ്റ്റിക്കും ഒരുമിച്ച് നിക്ഷേപിക്കുകയാണ്. വീപ്പ വളരെക്കാലമായി മണ്ണും പുല്ലും നിറഞ്ഞ് കവിഞ്ഞ് കിടക്കുകയുമാണ്. മാലിന്യം കുന്നുകൂടുന്ന വേളയിൽ പ്ലാസ്റ്റിക് ഉൾെപ്പടെ ഇവിടെതന്നെയിട്ട് കത്തിക്കാറുണ്ടായിരുന്നു. ഇതുമൂലമുണ്ടാകുന്ന മാലിന്യപ്പുക ബസാറിലാകെ പരക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാണ്. നേരത്തെ പഞ്ചായത്തി​െൻറ നേതൃത്വത്തിൽതന്നെ ഈ ഭാഗത്ത് മാലിന്യ നീക്കം നടത്തി ശുചീകരിച്ചിരുന്നെങ്കിലും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണ്. kkodi_WASTE PHOTO അമ്പലത്തുകുളങ്ങര റോഡരികിൽ ചാക്കുകളിൽ മാലിന്യം തള്ളിയ നിലയിൽ പാഠപുസ്തകത്തിലെ അറിവ് നേരനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് അവർ വോട്ടു ചെയ്തു രാമനാട്ടുകര: രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ എ.യു.പി.ബി സ്കൂളിലെ കൊച്ചു വിദ്യാർഥികൾ വെള്ളിയാഴ്ച വലിയ സന്തോഷത്തിലും അതിലേറെ ആവേശത്തിലുമായിരുന്നു. ജീവിതത്തിൽ ചെറിയ പ്രായത്തിൽതന്നെ ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടു ചെയ്തതി​െൻറ അനുഭൂതിയിലായിരുന്നു അവർ. സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം പുതിയ അനുഭവമായിരുന്നു അവർക്ക്. പാഠപുസ്തകത്തിലെ കേട്ടറിവ് നേരനുഭവത്തിലൂടെ പ്രാവർത്തികമാക്കുകയായിരുന്നു ഈ കുരുന്നുകൾ. സ്കൂൾ പ്രധാനമന്ത്രിയായി ലായിക് റഹാനെയും ഉപപ്രധാനമന്ത്രിയായി നേഹാ പ്രദീപിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.