​േഫാ​േട്ടാ അനാഛാദനവും ആ​േരാഗ്യ ക്ലാസും

േഫാേട്ടാ അനാച്ഛാദനവും ആേരാഗ്യ ക്ലാസും കോഴിക്കോട്: എടക്കര ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മുൻ പ്രസിഡൻറ് ടി. രാഘവൻ മാസ്റ്ററുെട ഫോേട്ടാ അനാച്ഛാദനം, മഴക്കാല േരാഗങ്ങളെക്കുറിച്ചുള്ള ആരോഗ്യ ക്ലാസ്, സ്കൂൾ പരീക്ഷാ വിജയികൾക്കുള്ള അനുമോദന എൻഡോവ്മ​െൻറ് വിതരണം എന്നിവ നടത്തി. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ സീനാ സുരേഷ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ, പഞ്ചായത്തംഗങ്ങളായ പി. ജയന്തി, ഉഷ പ്രകാശൻ എന്നിവർ ഉപഹാരസമർപ്പണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് ആരോഗ്യ ക്ലാസെടുത്തു. വായനശാല വൈസ് പ്രസിഡൻറ് ടി.എം. ജയൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവദാസൻ, ഗിരീഷ് ആന്ധ്ര, രവി ചാത്തോത്ത്, എം.സി. ഭാസ്കരൻ നായർ, പി.വി. രാജൻ, ബി.എസ്. സനാഥ്, ഡോ. സജീവ്, പി. നളിനാക്ഷൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം. രാജു സ്വാഗതവും മെംബർ എ. അരുൺ നന്ദിയും പറഞ്ഞു. ഡോക്ടർമാരുടെ സേവനം മുഴുവൻസമയമാക്കണം -െഎ.എൻ.ടി.യു.സി കോഴിക്കോട്: പനിയും അനുബന്ധരോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം മുഴുവൻ സമയമാക്കാനും ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.ടി.യു.സി യുവജനവിഭാഗം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചുക്കുകാപ്പി വിതരണം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കും. ജില്ല പ്രസിഡൻറ് നിഷാബ് മുല്ലോളി അധ്യക്ഷത വഹിച്ചു. ഷിജിത്ത് നന്മണ്ട, ജോബിഷ് തലക്കുളത്തൂർ, റിയാസ് പയിമ്പ്ര, കെ.എൻ.എ. അമീർ, പ്രഭീഷ് കിഴിഞ്ഞാണ്യം, തസ്ലീന കുന്ദമംഗലം, അനിൽ തലക്കുളത്തൂർ, ബിന്ദു ചേളന്നൂർ, രാഹുൽ നരിക്കുനി, രജി കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.