ഓവ്ചാൽ സംവിധാനം കാര്യക്ഷമമല്ല; പൊറ്റശ്ശേരി, ചേന്ദമംഗലൂർ ഹൈസ്കൂൾ റോഡുകൾ തകരുന്നു

ഓവ്ചാൽ സംവിധാനം കാര്യക്ഷമമല്ല; പൊറ്റശ്ശേരി, ചേന്ദമംഗലൂർ ഹൈസ്കൂൾ റോഡുകൾ തകരുന്നു മുക്കം: ഓവ്ചാൽ സംവിധാനം കാര്യക്ഷമമല്ലാത്തതുമൂലം പൊറ്റശ്ശേരി അങ്ങാടി , ഹൈസ്കൂൾ റോഡുകൾ തകർന്ന് യാത്ര ദുരിതമാകുന്നു. പനങ്ങോട്ടുമ്മൽ കോളനി മലയിൽ നിന്ന് കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിൽകാരണമാണ് ഇരു റോഡുകളും തകരുന്നത്. മഴവെള്ളത്തോടൊപ്പം കല്ലുകളും ഒഴുകിയെത്തി റോഡിൽ പരന്ന് കിടക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുപോലും പ്രയാസമുണ്ടാക്കുന്നു. ചെറിയകല്ലുകളിൽ വാഹനങ്ങൾ തെന്നിമാറൽ നിത്യസംഭവമാണ്. കനത്തമഴയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്്. പലപ്പോഴും നാട്ടുകാർ രംഗത്തിറങ്ങി മണ്ണും ചരലും നീക്കം ചെയ്യുകയാണ്. പൊറ്റശ്ശേരി അങ്ങാടി റോഡ് വർഷം മുമ്പാണ് റീ ടാറിങ് നടത്തിയത്. കോഴിക്കോട്, മണാശ്ശേരി, മുക്കം ഭാഗങ്ങളിലേക്ക് ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. പൊറ്റശ്ശേരിയിൽ നിന്ന് മുകളിലേക്കുള്ള ചേന്ദമംഗലൂർ റോഡ് മഴവെള്ളത്തി​െൻറ കുതിപ്പിൽ പൊട്ടിപ്പൊളിഞ്ഞ് യാത്ര വളരെബുദ്ധിമുട്ടിലാണ്. അംഗൻവാടി, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും സദാസഞ്ചരിക്കുന്ന റോഡാണ് ശോച്യാവസ്ഥയിലായത്. മുക്കം നഗരസഭയിലെ 22 വാർഡിൽെപട്ട റോഡി​െൻറ അറ്റകുറ്റപ്പണിക്ക് നാല് ലക്ഷം അനുമതി ലഭിച്ചെങ്കിലും നടപടിയായില്ല. പൊറ്റശ്ശേരി അങ്ങാടിക്ക് സമീപം ബി.എസ്.എൻ.എല്ലിന് കേബിളിടാൻ കിടങ്ങ്കീറിയതിനാൽ ഈ മണ്ണും മഴവെള്ളപ്പാച്ചിലിൽ ചേർന്ന് പുഴയായി റോഡിലൂടെ പരെന്നാഴുകുകയാണ്. മണ്ണ് നീങ്ങിയതോടെ അപകടക്കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൊറ്റശ്ശേരി റോഡിലെ ഹമ്പിന് താഴെ പൈപ്പിട്ട് വെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനമാക്കിയാൽ അങ്ങാടി പുഴയായി മാറുന്നത് ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു. കാപ്ഷൻMk MUC1 മഴവെള്ളപ്പാച്ചിലിൽ പൊറ്റശ്ശേരി റോഡ് തകർന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.